SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.06 AM IST

പാക്കേജ്, വിനോദം തളിരിടാൻ...

tourism

തൃശൂർ : കൊവിഡ് മഹാമാരി പ്രതിസന്ധിയിലാക്കിയ ടൂറിസം മേഖലയ്ക്ക് പുതുജീവൻ നൽകാൻ കേരളത്തിനകത്തും പുറത്തുമായി 18 ഓളം ടൂർ പാക്കേജുമായി ഡി.ടി.പി.സി. രണ്ട് വർഷമായി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ എല്ലാം കൊവിഡിനെ തുടർന്ന് അടച്ചിട്ടിരിക്കുകയായിരുന്നു.
ഡി.ടി.പി.സിയുടെ കീഴിലുള്ള വാഹനങ്ങളെല്ലാം കട്ടപ്പുറത്തായിരുന്നു. പലതും ലക്ഷങ്ങൾ ചെലവഴിച്ചാണ് പുറത്തിറക്കാനൊരുങ്ങുന്നത്. ടൂറിസം കേന്ദ്രത്തിലെ കുട്ടികൾക്കുള്ള കളി ഉപകരണങ്ങളും നാശത്തിന്റെ വക്കിലായിരുന്നു. കൊവിഡ് ശമിച്ചതിനെ തുടർന്ന് മാസങ്ങൾക്ക് മുമ്പാണ് തുറന്നുകൊടുത്തത്. എന്നാൽ വാഹനങ്ങളുടെ കുറവും മറ്റും മൂലം ടൂർ പാക്കേജ് ആരംഭിക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ഡി.ടി.പി.സിയുടെ ടൂർ പാക്കേജുകൾ നല്ല സ്വീകാര്യതയായിരുന്നു. മദ്ധ്യവേനൽ അവധിയായതിനാൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പീച്ചീ, സ്‌നേഹതീരം, വിലങ്ങൻ കുന്ന് എന്നിവിടങ്ങളിലാണ് തിരക്കേറെ.

മൂന്നാർ യാത്ര

മൂന്നാറിന്റെ കുളിരിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന മൂന്നാർ പാക്കേജും ആരംഭിച്ചു. രണ്ട് ദിവസത്തെ പാക്കേജാണ് ഡി.ടി.പി.സി ആരംഭിച്ചത്. താമസം, യാത്ര, പ്രവേശന ഫീസ്, ബോട്ടിംഗ്, കുണ്ടറ ഡാം, ആനയിറങ്ങൽ ഡാം ഉൾപ്പെടെ നിരവധി സ്ഥലങ്ങൾ കാണിക്കുന്ന പാക്കേജിന് ജി.എസ്.ടി ഉൾപ്പെടെ 3,705 രൂപയാണ്.

വയനാട് ജംഗിൾ ടൂർ

രണ്ട് ദിവസം വയനാടൻ കാടും മലയും ഗുഹയും താണ്ടി താമരശേരി ചുരം, കുറുവദ്വീപ്, വയനാട് തടാകം, ബാണാസുര സാഗർ ഡാം, കർളാട് തടാകം, മുത്തങ്ങ തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുന്ന പാക്കേജിന് നികുതിക്ക് പുറമേ 3,458 രൂപയാണ്.

വാട്ടർ സഫാരി

ജില്ലയിലെ വാട്ടർ സഫാരിയും ഡി.ടി.പി.സി പാക്കേജിലുണ്ട്. വിലങ്ങൻ, ആനക്കോട്ട, ഏനാമാവ് മുതൽ ചേറ്റുവ വരെ ബോട്ട് യാത്ര, സ്‌നേഹതീരം എന്നിവിടങ്ങളിലേക്കാണ് യാത്ര. 1550 രൂപയാണ് നിരക്ക്.

കടൽ യാത്ര

അറബിക്കടലിന്റെ റാണിയുടെ കപ്പൽച്ചാലിലൂടെ അസ്തമയം കണ്ട് മടങ്ങുന്ന യാത്ര. ഹിൽ പാലസ്, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലൂടെ സന്ധ്യസമയ ബോട്ടിംഗ് പാക്കേജാണ് മുഖ്യആകർഷണം. 2,259 രൂപയാണ് പാക്കേജ് നിരക്ക്. കൂടാതെ മുസ്‌രിസ്, ആലപ്പുഴ സഫാരി, പറമ്പിക്കുളം വൈൽഡ് ലൈഫ് സഫാരി എന്നീ പാക്കേജുകൾക്കും രൂപം നൽകിയിട്ടുണ്ട്.

ആദ്ധ്യാത്മിക ടൂർ പാക്കേജ്

മൂകാംബിക, ഉടുപ്പി, മുരുഡേശ്വർ എന്നീ ക്ഷേത്രങ്ങൾ ഉൾക്കൊള്ളിച്ചുള്ള ആദ്ധ്യാത്മിക ടൂർ പാക്കേജും രാമേശ്വരം, മധുര, ധനുഷ്‌കോടി, അബ്ദുൾ കലാം മ്യൂസിയം, പാമ്പൻ പാലം എന്നിവ ഉൾപ്പെടുന്ന മറ്റൊരു പാക്കേജുമുണ്ട്. കൂടാതെ മസനഗുഡി ഊട്ടി പാക്കേജുമുണ്ട്. നികുതി കൂടാതെ മൂകാംബിക പാക്കേജിന് 5,869 രൂപയും ഊട്ടി യാത്രയ്ക്ക് 5,678 രൂപയും രാമേശ്വരം യാത്രയ്ക്ക് 4,748 രൂപയുമാണ്. ഫോൺ : 0487 2320800.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, TOURISM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.