SignIn
Kerala Kaumudi Online
Thursday, 25 April 2024 7.37 AM IST

പിഴയടിക്കാൻ പൊലീസ്, പണംപറ്റാൻ 'മുതലാളി' ; വാഹന പെറ്റിയും സ്വകാര്യ പോക്കറ്റിലേക്ക്, വാഹന ഉടമകൾ കുത്തുപാളയെടുക്കും

road

തിരുവനന്തപുരം: ഗതാഗത നിയമലംഘനം കണ്ടെത്താൻ സൂക്ഷ്മ നിരീക്ഷണ പാടവമുള്ള കാമറകൾ സ്വകാര്യ, പൊതുമേഖലാ ഏജൻസികളുടെ ചെലവിൽ സ്ഥാപിക്കാനും വാഹന ഉടമകളിൽ നിന്ന് പൊലീസ് ഈടാക്കുന്ന പിഴയുടെ മുഖ്യപങ്ക് അവർക്ക് നൽകാനും ആഭ്യന്തര വകുപ്പ് അനുമതി നൽകി.

അതേസമയം, 236 കോടി രൂപ ചെലവിൽ 726കാമറകൾ ഇതേ ആവശ്യത്തിന് മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്.

261കോടി ആദ്യവർഷം പിഴയായി കിട്ടുമെന്നാണ് വകുപ്പിന്റെ കണക്കുകൂട്ടൽ. ഈ കാമറാ സംവിധാനമുള്ളിടത്ത് പൊലീസിന്റെ വക സ്വകാര്യ കാമറകൾ സ്ഥാപിക്കില്ല.

പിഴ ഈടാക്കുന്നത് പൊലീസാണെങ്കിലും പരമാവധി പിഴ ചുമത്തി മുടക്കുമുതൽ തിരിച്ചുപിടിക്കാനും ലാഭം കൊയ്യാനും കഴിയുന്ന വിധത്തിലായിരിക്കും സ്വകാര്യ സ്ഥാപനങ്ങൾ നിർമ്മിതബുദ്ധിയിൽ പ്രവർത്തിക്കുന്ന (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) കാമറകൾ സജ്ജീകരിക്കുക. ഇതോടെ ജനം പിഴയടച്ച് മുടിയുമെന്നുറപ്പ്.

സർക്കാരിന് ലഭിക്കുന്ന പിഴ വരുമാനം കുറയാൻ പാടില്ലെന്നും വരുമാനം കൂട്ടണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. വാഹനത്തിരക്കുള്ള നഗരങ്ങളിലും പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും കാമറകൾ സ്ഥാപിക്കും.

വൻകിട പദ്ധതികൾ സ്വകാര്യ സംരംഭർ നടപ്പാക്കി സർക്കാരിന് ചെറിയ വിഹിതം നൽകുന്ന പബ്ളിക് പ്രൈവറ്റ് പാർട്ട്നർഷിപ്പ് (പി.പി.പി) സംവിധാനം ആദ്യമായാണ് വാഹന നിരീക്ഷണ മേഖലയിൽ നടപ്പാക്കുന്നത്. ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്‌‌മെന്റ് സിസ്റ്റം എന്ന പേരിലാണ് നടപ്പാക്കുന്നത്. സ്ഥിരം കാമറകൾക്ക് പുറമെ, വാഹനങ്ങളിൽ ഘടിപ്പിക്കുന്ന കാമറാ സംവിധാനവുമുണ്ട്. അറ്റകുറ്റപ്പണിയും പി.പി.പി സംരംഭകരാണ് നടത്തേണ്ടത്. ടാറ്റാകൺസൾട്ടൻസി സർവീസ് (ടി.സി.എസ്) അടക്കം രംഗത്തുണ്ട്.

പകൽസമയത്ത് പരിശോധനാചുമതലയുള്ള 4000 പൊലീസുകാരെ മറ്റ് ചുമതലകളിലേക്ക് മാറ്റാനാവുമെന്ന് പൊലീസ് ആസ്ഥാനത്തെ അഡി.ഡി.ജി.പി മനോജ് എബ്രഹാം 'കേരളകൗമുദി'യോട് പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ രാത്രികാല പരിശോധന മാത്രം മതിയാവും.

പങ്കുവയ്ക്കൽ 80:20

80:20 അനുപാതത്തിലാണ് ആദ്യവർഷം പങ്കുവയ്ക്കൽ. നൂറുരൂപ പിഴചുമത്തിയാൽ 80രൂപ ഏജൻസിക്കും 20രൂപ പൊലീസിനും. അടുത്തവർഷം ഇത് 70:30 അനുപാതത്തിലാവും. തുടർന്നുള്ള വർഷങ്ങളിൽ പൊലീസിന്റെ വിഹിതം കൂടും.

പെറ്റിയടിക്കൽ ഇങ്ങനെ

സീറ്റ്ബെൽറ്റോ, ഹെൽമെറ്റോ ധരിക്കാതിരിക്കുക, അമിതവേഗം, മൊബൈൽ സംസാരം, ഇരുചക്രവാഹനങ്ങളിൽ മൂന്നുപേരുടെ യാത്ര, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയവയ്ക്ക് പിഴ

നിയമലംഘന ദൃശ്യങ്ങൾ പൊലീസിന്റെ ട്രാഫിക് കൺട്രോൾ സെന്ററിലേക്ക് അയയ്ക്കും. പിഴചുമത്തുന്നത് പൊലീസ്. പിഴത്തുക വിഹിതം അടക്കം പി.പി.പി സംരംഭകർക്ക് കൈമാറും.

നിലവിലെ രീതിയിൽ ഓൺലൈനായോ കോടതിയിലോ പിഴയടയ്ക്കാം. ഇപ്പോൾ പിഴത്തുക ഖജനാവിലെത്തുകയാണ്. ഇനിമുതൽ പി.പി.പി സംരംഭകരുമായി പങ്കുവയ്ക്കും.

ആദ്യകരാർ കെൽട്രോണിന്

ഡി.ജി.പി അനിൽകാന്തിന്റെ ശുപാർശയിലാണ് പി.പി.പി പദ്ധതിക്ക് അനുമതി. രാജ്യത്ത് ആദ്യമായതിനാൽ, നാലുവട്ടം ഇ-ടെൻഡർ വിളിച്ചെങ്കിലും കെൽട്രോൺ മാത്രമാണ് പങ്കെടുത്തത്. ആദ്യകരാർ കെൽട്രോണിന് നൽകി.

''

റോഡ് സുരക്ഷ ഉറപ്പാക്കാനും അമിതവേഗവും നിയമലംഘനവും കാരണമുള്ള അപകടങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് പി.പി.പി പദ്ധതി.സ്വകാര്യ ഏജൻസികൾക്കും നൽകും. വളവുകളിലും മറ്റും ചാടിവീണ് വണ്ടി തടയുന്നത് ഒഴിവാകും.

-മനോജ് എബ്രഹാം

അഡി.ഡി.ജി.പി,

പൊലീസ് ആസ്ഥാനം

.........................................

1068കാമറകൾ:

പി.പി.പിയായി

ആദ്യഘട്ടം സ്ഥാപിക്കും

......................................

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRAFFIC CASE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.