പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 4 ന് സംയുക്ത ക്ഷീരകർഷക സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ടറേറ്റിലെക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11 ന് സംസ്ഥാന ചെയർമാൻ വേണു ചെറിയത്ത് ഉദ്ഘാടനം ചെയ്യും . പാലിന് 50 രൂപ തറവില നിശ്ചയിക്കണം. കാലിത്തീറ്റയ്ക്ക് 30 ശതമാനം സബ്സിഡി അനുവദിക്കണമെന്നും ,കാലിത്തീറ്റ ഉല്പന്നങ്ങളിൽ വേനൽക്കാലങ്ങളിൽ കണ്ടുവരുന്ന നിയന്ത്രണാതീതമായ വർദ്ധനവ് നിയന്ത്രിക്കണമെന്നും, മിൽമയുടെ വില നിർണയ രീതി പരിഷ്കരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു . വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ, സെക്രട്ടറി പ്രകാശ് പന്തളം , വിനിൽ കൊടുമൺ, സുജി ബേബി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |