തിരുവനന്തപുരം: കഴിഞ്ഞ ദിവസം മന്ത്രി വി.ശിവൻകുട്ടിയെത്തേടി ഒരു കത്തു വന്നു.'പ്രിയപ്പെട്ട മന്ത്രിയപ്പൂപ്പാ ഞാൻ സിദ്ധി വിനായക്. കൊല്ലം ക്ളാപ്പനയിലാണ് വീട്. ........ ഈ വർഷമേ ഞാൻ ഒന്നാം ക്ളാസിൽ ചേരുകയാണ്. അപ്പൂപ്പൻ അനുഗ്രഹിക്കണം. തിരക്കാണെന്നറിയാമെങ്കിലും മറുപടിയ്ക്കായി ഞാൻ കാത്തിരിക്കും. എന്ന് ശിവൻകുട്ടി അപ്പൂപ്പനോട് ഇഷ്ടത്തോടെ സിദ്ധി"
എന്നായിരുന്നു അഞ്ചുവയസുകാരന്റെ കത്ത്.
അദ്ധ്യാപികയായ അമ്മ ഹനാൻ ബാബുവാണ് കത്ത് മന്ത്രിക്ക് അയച്ചുകൊടുത്തത്. മന്ത്രി ഫേസ്ബുക്ക് പേജിലൂടെ മറുപടി നൽകി. വിളിച്ചില്ലല്ലോ എന്ന പരിഭവം സിദ്ധി ഫേസ്ബുക്കിൽ പങ്കുവച്ചു.
എ.പി.ജെ അബ്ദുൾ കലാമിനെയാണ് കൂടുതൽ ഇഷ്ടം. അതുകഴിഞ്ഞാൽ വി. ശിവൻകുട്ടി അപ്പൂപ്പനോടാണ്. അമ്മ പഠിപ്പിക്കുന്ന അടൂർ കരുവാറ്റ ഗവ. മോഡൽ എൽ.പി.എസിൽ എത്തിയപ്പോൾ, അവിടത്തെ സൗകര്യങ്ങൾ കണ്ട് മന്ത്രിയപ്പൂപ്പനോട് കൂടുതൽ ഇഷ്ടമായി. അതുപോലെ സൗകര്യമുള്ള സ്കൂളിൽ പോയാൽ മതിയെന്നായി.അങ്ങനെയാണ് വീടിന് തൊട്ടടുത്തുള്ള സെന്റ് ജോസഫ് യു.പി.എസിൽ മലയാളം മീഡിയത്തിൽ ചേർത്തത്. അതിന്റെ സന്തോഷമാണ് മന്ത്രിയുമായി പങ്കുവച്ചത്. അച്ഛൻ സജിത്ത് പ്രവാസിയാണ്. ഓർമ്മ ശക്തിയുടെ കാര്യത്തിൽ രണ്ട് ഇന്ത്യ ബുക്ക് ഒഫ് റെക്കോഡുകളും കലാം ബുക്ക് ഒഫ് റെക്കോഡും ഏഷ്യ ബുക്ക് ഒഫ് റെക്കോഡ്സും നാലരവയസിനുള്ളിൽ നേടിയിട്ടുണ്ട് സിദ്ധി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |