മലയിൻകീഴ് : തെളിനീരോഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി വിളപ്പിൽ ഗ്രാമപഞ്ചായത്തിൽ നടന്ന ശുചീകരണ യജ്ഞ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വിളപ്പിൽശാല ഇരട്ടക്കുളത്തിൽ ഐ.ബി.സതീഷ്.എം.എൽ.എ.നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ,വൈസ് പ്രസിഡന്റ് ഡി.ഷാജി എന്നിവർ പങ്കെടുത്തു. ജലസ്രോതസുകളെ മലിനമാക്കുന്ന മാലിന്യങ്ങളെ ഉറവിടത്തിൽ നിന്ന് തന്നെ നീക്കം ചെയ്യുന്ന പ്രവർത്തനത്തിൽ മറ്റു ജനപ്രതിനിധികൾ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഉദ്യോഗസ്ഥർ,ആരോഗ്യപ്രവർത്തകർ,ഹരിതകർമ്മ സേനാ അംഗംങ്ങൾ എന്നിവർ പങ്കാളികളായി.റോഡരികിലെ മാലിന്യ കൂമ്പാരങ്ങൾ നീക്കം ചെയ്തു.ജലസ്രോതസുകളിലേക്കും പൊതുസ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെയും പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും വിളപ്പിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ഷാജി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |