തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനത്തിന് ഒന്നേകാൽ ലക്ഷത്തോളം പേർ അപേക്ഷിച്ചതായി എൻട്രൻസ് കമ്മിഷണറേറ്റ് അറിയിച്ചു. അപേക്ഷാ ഫീസ്, ജനനത്തീയതിയും നേറ്റിവിറ്റിയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ എന്നിവ ഓൺലൈനായി മേയ് നാലുവരെ www.cee.kerala.gov.inൽ അപ്ലോഡ് ചെയ്യാം. ഫീസിളവ്, സംവരണം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്കായുള്ള സർട്ടിഫിക്കറ്റുകൾ പത്തുവരെ നൽകാം. ഹെൽപ്പ് ലൈൻ- 04712525300.
ബി.ഫാം രണ്ടാം മോപ്അപ് അലോട്ട്മെന്റായി
ഗവ.ഫാർമസി കോളേജുകളിൽ ഒഴിവുള്ള ബി.ഫാം സീറ്റുകളിലേക്കുള്ള രണ്ടാം മോപ് അപ് അലോട്ട്മെന്റ് www.cee.kerala.gov.inൽ. അലോട്ട്മെന്റ് ലഭിച്ചവർ ഫീസടച്ചശേഷം മേയ് മൂന്നു മുതൽ അഞ്ച് വരെയുള്ള തീയതികളിൽ കോളേജുകളിൽ പ്രവേശനം നേടണം. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ്പ് ലൈൻ- 04712525300.
പാരാമെഡിക്കൽ അലോട്ട്മെന്റ് ഇന്ന്
തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റു പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ പുതുക്കിയ ഒന്നാംഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ ഇന്ന് പ്രസിദ്ധീകരിക്കും. വെബ്സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്ക് ശാഖകളിൽ ഹാജരാക്കിയോ, ഒാൺലൈനായോ മേയ് 3 നകം അടയ്ക്കണം. അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ ഇനിയുള്ള അലോട്ട്മെന്റുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ ഓപ്ഷൻ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യണം. രണ്ടാം ഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം മേയ് 3 ന് നടത്തും. ഫോൺ: 0471-2560363, 64
ഇഗ്നോ ബി.എഡ് കോഴ്സ്
അഡ്മിറ്റ് കാർഡ്
ന്യൂഡൽഹി: ഇഗ്നോ ബി എഡ് അഡ്മിറ്റ് കാർഡ് ignou.ac.inൽ. മേയ് 8 നാണ് പരീക്ഷ. രാവിലെ 9.15 ന് പരീക്ഷ തുടങ്ങും.
സിമാറ്റ് ഫലം
ന്യൂഡൽഹി: എം.ബി.എ, പി.ജി.ഡി.എം പ്രവേശനത്തിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ സിമാറ്റ് ഫലം cmat.nta.nic.inൽ. അപേക്ഷാനമ്പർ, ജനനതീയതി, സെക്യൂരിറ്റി പിൻ എന്നിവ നൽകിയാൽ സ്കോർ കാർഡ് ഡൗൺ ലോഡ് ചെയ്തെടുക്കാം. ഈ കാർഡിൽ ആൾ ഇന്ത്യാ റാങ്കും സിമാറ്റ് ആകെ മാർക്കും ലഭിക്കും.
ജെ.ഡി.സി കോഴ്സ്
3 വരെ അപേക്ഷിക്കാം
സംസ്ഥാന സഹകരണ യൂണിയന് കീഴിലുള്ള സഹകരണ പരിശീലന കേന്ദ്രങ്ങളിലെയും കോളേജുകളിലെയും ജെ.ഡി.സി കോഴ്സ് ഓൺലൈൻ അപേക്ഷാ തീയതി മേയ് 3 വൈകിട്ട് അഞ്ച് വരെ നീട്ടി. അടിസ്ഥാന യോഗ്യത പത്താം ക്ലാസ്. ജനറൽ, പട്ടിക ജാതി-പട്ടികവർഗം, സഹകരണ സംഘം ജീവനക്കാർ എന്നീ മൂന്ന് വിഭാഗങ്ങളിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.scu.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |