SignIn
Kerala Kaumudi Online
Saturday, 20 April 2024 11.41 AM IST

കൂടുതൽ കാശ് കരുതിക്കോളൂ.., യാത്രാ നിരക്ക് വർദ്ധന പ്രാബല്യത്തിൽ

ksrtc

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വർദ്ധന നിലവിൽ വന്നു. ബസ് നിരക്ക് മിനിമം 10 രൂപ, ഓട്ടോ 30, ടാക്സി 200 എന്നിങ്ങനെയാണ് വർദ്ധന. സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ വരെയുള്ള ബസുകളുടെ മിനിമം നിരക്കാണ് വർദ്ധിപ്പിച്ചത്. എക്സ്‌പ്രസ്, സൂപ്പർ എക്സ്‌പ്രസ്, സൂപ്പർ എയർ എക്സ്‌പ്രസ്, സൂപ്പർ ഡീലക്സ് / സെമി സ്ലീപ്പർ, ലക്ഷ്വറി / ഹൈടെക് ആൻഡ് എ.സി, സിംഗിൾ ആക്സിൽ, മൾട്ടി ആക്സിൽ, ലോ ഫ്‌ളോർ എ.സി സർവീസുകളുടെ മി​നി​മം നിരക്കിൽ വർദ്ധന ഇല്ല. വിദ്യാർത്ഥികളുടെ യാത്രാനിരക്കിൽ മാറ്റമില്ല.

മിനിമം ദൂരത്തിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും ശരാശരി 10 പൈസ വീതം വർദ്ധിക്കുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലും സൂപ്പർഫാസ്റ്റിലും നിരക്കിൽ വലിയ വർദ്ധനയാണ് ഉണ്ടായത്. ഫാസ്റ്റ് പാസഞ്ചറുകളുടെ മിനിമം നിരക്ക് 14 രൂപയിൽ നിന്ന് 15 ആക്കിയതിനൊപ്പം കിലോമീറ്റർ നിരക്ക് 95 പൈസയിൽ നിന്ന് 105 പൈസയാക്കി. സൂപ്പർ ഫാസ്റ്റുകളിൽ മിനിമം നിരക്ക് 20 രൂപയിൽ നിന്ന് 22. കിലോമീറ്റർ നിരക്ക് 98 പൈസയിൽ നിന്ന് 108. ഇതിനുപുറമേ സെസും കൂടിയാകുന്നതോടെ ടിക്കറ്റ് നിരക്കിൽ പ്രകടമായ വ്യത്യാസം ഉണ്ടാകും. 25 രൂപാ വരെയുള്ള ടിക്കറ്റുകൾക്ക് ഒരു രൂപയും 40 രൂപാവരെ രണ്ടും 80 രൂപാവരെ നാലും 100 രൂപയ്ക്ക് മുകളിൽ അഞ്ച് രൂപയുമാണ് സെസ്. മിനിമം നിരക്കിലെ സഞ്ചാര ദൂരം 2.5 കിലോമീറ്ററിൽ പരിമിതപ്പെടുത്തിയും ഫെയർ സ്റ്റേജ് അപാകതകൾ പരിഹരിക്കാതെയുമുള്ള വർദ്ധന ഓർഡിനറി യാത്രകളെയും ചെലവേറിയതാക്കും.

ഓട്ടോ, ടാക്സി വർദ്ധന

 ഓട്ടോ- 30 (1.5 കി.മീറ്റർ), ഓരോ കി.മീറ്ററിനും 15 രൂപ

 1500 സിസിക്ക് താഴെയുള്ള ടാക്സികാർ- 200 (5 കി.മീറ്റർ),​ ഓരോ കി.മീറ്ററിനും 18

 1500 സിസിക്ക് മുകളിൽ -225 (5 കി.മീറ്റർ) ഓരോ കി.മീറ്ററിനും 20

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.