SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.19 PM IST

കുറ്റിപറിക്കൽ തുടർന്നാൽ സർവേരീതി മാറ്റണം:എം.വി.ജയരാജൻ

mvj

കണ്ണൂർ: പ്രതിഷേധക്കാർ കെ.റെയിൽ കു​റ്റി പറിക്കൽ തുടരുകയാണെങ്കിൽ സർവേ രീതി മാ​റ്റേണ്ടി വരുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ .കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിൽവർ ലൈൻ പാത കടന്നുപോകുന്ന വഴി അടയാളപ്പെടുത്തൽ മാത്രമാണ് സർവെ കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇതിനായി കല്ലിടൽ അല്ലാത്ത ശാസ്ത്രീയമായ ബദൽ മാർഗങ്ങൾ അധികൃതർ ആലോചിക്കണം. നേരിട്ട് കു​റ്റിയിടുന്ന രീതി മാ​റ്റിയാൽ പിന്നെ എങ്ങനെ സമരം ചെയ്യുമെന്ന് കാണാമല്ലോയെന്നും അദ്ദേഹം പറഞ്ഞു.
കല്ല് പിഴുതെറിഞ്ഞാൽ മ​റ്റ് മാർഗങ്ങളില്ലെന്ന് സമരക്കാർ കരുതേണ്ടെന്നും എം.വി. ജയരാജൻ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ എടക്കാട് മേഖലയിൽ കല്ലിടൽ തടഞ്ഞ സമരക്കാരെ നേരിടാൻ പ്രാദേശിക സി.പി.എം പ്രവർത്തകരിറങ്ങിയിരുന്നു. അന്ന് സമരസമിതി പ്രവർത്തകരായ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേ​റ്റിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.