കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ഫയൽ അദാലത്ത് നടന്നു. വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നാലായിരത്തോളം അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്. തീർപ്പാകാത്ത പരാതികൾ മേയ് 4, 5 തീയതികളിൽ പരിഗണിക്കും.
കോർപ്പറേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പി.ദിവാകരൻ, പി.സി.രാജൻ, പി.കെ.നാസർ, ഡോ.എസ്. ജയശ്രീ, ഒ.പി.ഷിജിന, സി.രേഖ, കൃഷ്ണകുമാരി, കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |