കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് വേണ്ടി കടകൾ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ മേയ് 4ന് കളക്ടറേറ്റിന് മുമ്പിൽ ധർണ നടത്താൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എം.അബ്ദുൾസലാം അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി മനാഫ് കാപ്പാട്, നോർത്ത് മണ്ഡലം ജന.സെക്രട്ടറി എൻമോസ്.ടി, പി.ടി.കോയ, ഇ.അനിരുദ്ധൻ, പ്രസാദ്, വി.എ.കോയ, കെ.റഹീം, ഫിറോസ്, നിസാർ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി വി.സുനിൽകുമാർ സ്വാഗതവും നോർത്ത് മണ്ഡലം പ്രസിഡന്റ് പി.എം.പ്രേമരാജൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |