തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ബസുകൾക്ക് കൂടുതൽ ഫെയർ സ്റ്റേജുകൾ അനുവദിച്ചു. ഫാസ്റ്റ് പാസഞ്ചറിന് അഞ്ചു മുതൽ 10 കിലോമീറ്ററിനുള്ളിലും സൂപ്പർ ഫാസ്റ്റിന് 10 മുതൽ 15 കിലോമീറ്ററിലും പുതിയ ഫെയർ സ്റ്റേജുകൾ ഉണ്ടാകും. സൂപ്പർ എക്സ് പ്രസ്, ഡീലക്സ് സർവീസുകൾക്ക് 10 മുതൽ 20 കിലോമീറ്ററിൽ ഫെയർ സ്റ്റേജുകൾ അനുവദിച്ചു. മൾട്ടി ആക്സിൽ, സ്ലീപ്പർ ബസുകൾക്ക് ഡീലക്സ് ബസുകളുടെ ഫെയർ സ്റ്റേജ് നൽകും. ദീർഘദൂര ബസുകളിലെ ഹ്രസ്വദൂര യാത്രക്കാർക്ക് ഇത് നേട്ടമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |