SignIn
Kerala Kaumudi Online
Thursday, 25 April 2024 10.48 PM IST

ചെമ്പഴന്തി ശ്രീനാരായണ ഗുരുകുല കൺവെൻഷൻ തുടങ്ങി

chempazhanthy

ശ്രീകാര്യം: ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് സംഘടിപ്പിക്കുന്ന ചെമ്പഴന്തി ശ്രീനാരായണഗുരുകുല കൺവെൻഷന് ഗുരുകുലം അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിൽ ഭക്തിനിർഭരമായ തുടക്കം. ഇന്നലെ രാവിലെ 7.30ന് ശ്രീനാരായണഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പതാക ഉയർത്തി. 9.30ന് പ്രബുദ്ധ കേരളം ചീഫ് എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ കൺവെൻഷൻ ഉദ്ഘാടനം ചെയ്‌തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാമി സൂക്ഷ്‌മാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി.

സ്വാമി ശുഭാംഗാനന്ദ, കൊച്ചിൻ ദേവസ്വം ബോർഡംഗം എം.ജി. നാരായണൻ, തിരുവനന്തപുരം നഗരസഭാ കൗൺസിലർ ചെമ്പഴന്തി ഉദയൻ, പത്രാധിപർ കെ. സുകുമാരൻ സ്മാരക എസ്.എൻ.ഡി.പി യോഗം തിരുവനന്തപുരം യൂണിയൻ സെക്രട്ടറി ആലുവിള അജിത്, ഷൈജു പവിത്രൻ തുടങ്ങിയവർ സംസാരിച്ചു. 'ഗുരുസ്തവം' എന്ന വിഷയത്തിൽ സ്വാമി ധർമ്മചൈതന്യയും 'അദ്വൈതദീപിക' എന്ന വിഷയത്തിൽ ഡോ. എസ്.കെ. രാധാകൃഷ്ണനും പഠന ക്ലാസുകൾ നയിച്ചു. 'ഈശ്വരവിശ്വാസവും പ്രാർത്ഥനയും' എന്ന വിഷയത്തിൽ സ്വാമി ഗുരുപ്രകാശം പ്രഭാഷണം നടത്തി.

കൺവെൻഷന്റെ രണ്ടാം ദിവസമായ ഇന്നു രാവിലെ 9ന് ഗദ്യ പ്രാർത്ഥന എന്ന വിഷയത്തിൽ ഡോ. പി.കെ. രാജേന്ദ്രൻ പഠനക്ലാസ് നയിക്കും. 11ന് മനഃസമാധാനവും ലോക സമാധാനവും എന്ന വിഷയത്തിൽ ചർച്ചാസമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി എം.എ. ബേബി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. ജോർജ് ഓണക്കൂർ, വി.എസ്. ബിന്ദു എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 2ന് തേവാരപ്പതികങ്കൾ എന്ന വിഷയത്തിൽ ഡോ.എം.എ. സിദ്ദീഖ് പഠനക്ലാസ് നയിക്കും. ശ്രീനാരായണഗുരുദേവൻ ആധുനിക ഭാരതത്തിന്റെ സ്രഷ്‌ടാവ് എന്ന വിഷയത്തിൽ എസ്. സുവർണ്ണകുമാർ പ്രഭാഷണം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHEMPAZHANTHY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.