ഭോപ്പാൽ: മധ്യപ്രദേശിൽ പീഡനശ്രമം എതിർത്തതിന് ഓടുന്ന ട്രെയ്നിൽ നിന്ന് യുവതിയെ തള്ളിയിട്ടു.ഛത്തർപൂർ ജില്ലയിൽ ഏപ്രിൽ 27നാണ് സംഭവം. രാത്രി മദ്ധ്യപ്രദേശിൽ നിന്ന് ഉത്തർപ്രദേശിലെ മഹോബയിലേക്ക് പോകുന്നതിനിടെ സഹയാത്രക്കാരന്റെ പീഡന ശ്രമം എതിർത്തതിനെ തുടർന്നാണ് 25 കാരിയായ യുവതിയെ ഓടുന്ന ട്രെയ്നിൽ നിന്ന് തള്ളിയിട്ടതായി ജബൽപൂർ റെയിൽവേ പൊലീസ് അറിയിച്ചു. സംഭവത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ ബാഗേശ്വർ ധാം ക്ഷേത്രം സന്ദർശിച്ച ശേഷം ട്രെയിനിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉത്തർപ്രദേശിലെ ബന്ദ ജില്ലക്കാരിയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിന് ശേഷം ഖജുരാഹോ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് റെയിൽവേ പൊലീസിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |