മുംബയ്: ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്ടൻ സ്ഥാനം രവീന്ദ്ര ജഡേജയൊഴിഞ്ഞു. പകരം വീണ്ടും എം.എസ്. ധോണി ടീമിന്റെ ക്യാപ്ടനാകും. മത്സരത്തിൽ കൂടുതൽ ശ്രദ്ധിക്കാനാണ് ജഡേജ ക്യാപ്ടൻ സ്ഥാനം ഒഴിയുന്നതെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഈ സീസണിന്റെ തുടക്കത്തിലാണ് ജഡേജ ചെന്നൈയുടെ ക്യാപ്ടനായത്. സീസണിൽ ഇതുവരെ കളിച്ച 8 മത്സരങ്ങളിൽ 2 എണ്ണത്തിൽ മാത്രമേ ചെന്നൈയ്ക്ക് ജയിക്കാനായുള്ളൂ. ഒമ്പതാം സ്ഥാനത്താണ് നിലവിൽ അവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |