പാമ്പാടി. പാമ്പാടി കുറ്റിക്കൽ നെടുങ്ങോട്ട്മല പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ ഭീതിയിലായി. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയാത്രക്കാർ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വീതി കുറഞ്ഞ റോഡായതിനാൽ അപകടസാദ്ധ്യതയും ഏറെയാണ്. നാളുകൾക്ക് മുൻപ് നെടുങ്ങോട്ട് മലയ്ക്കു സമീപം കാട്ടുപന്നിയുടെ സന്നിദ്ധ്യമുണ്ടായിരുന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു. ചില പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ കാണപ്പെടുന്നത് ഒറ്റയാൻ പന്നിയാണെന്ന് പ്രദേശവാസികൾ പറയുന്നു. കന്നുകാലികൾക്ക് പുല്ല് ശേഖരിക്കുന്നതിന് ഉൾപ്പെടെ തോട്ടങ്ങളിലേക്ക് പോകാൻ ആളുകൾ ഇപ്പോൾ മടിക്കുകയാണ്. ജനങ്ങളുടെ ഭീതി അകറ്റാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |