SignIn
Kerala Kaumudi Online
Saturday, 20 April 2024 6.24 AM IST

കാസർകോട് ഷവർമയ്ക്ക് പിന്നാലെ ഐസ്ക്രീമിൽ നിന്നും ഭക്ഷ്യവിഷബാധ, രണ്ട് സഹോദരങ്ങൾ ചികിത്സയിൽ

icecream

കാസർകോട്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരണമടഞ്ഞതിന് പിന്നാലെ ഐസ്ക്രീം കഴിച്ച് സഹോദരങ്ങൾ ചികിത്സയിൽ. കാസർകോട് സ്വദേശികളായ അനന്ദു, അനുരാഗ് എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കാസർകോ‌ട് ചെറുവത്തൂരിന് സമീപം പടന്ന കടപ്പുറത്ത് നിന്നുമാണ് ഇവർ ഐസ്ക്രീം വാങ്ങികഴിച്ചത്.

അതേസമയം ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 31 ആയി. ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടികളെ മന്ത്രി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സന്ദർശിച്ചു.ഭക്ഷ്യവിഷബാധ മൂലം കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി 16 വയസുകാരി ദേവനന്ദ മരിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഷവർമയിൽ ഉപയോഗിച്ച പഴകിയ മയോണൈസാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി ദേവനന്ദ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KASARGOD, KERALA, FOOD, POISON, ICECREAM, SHAWARMA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.