കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ശങ്കരജയന്തി ആഘോഷങ്ങൾ അഞ്ചിന് കാലടി മുഖ്യ ക്യാമ്പസിൽ നടക്കും. രാവിലെ 10.15ന് ശ്രീ ശങ്കര പ്രതിമയ്ക്ക് മുന്നിൽ നടക്കുന്ന ശ്രദ്ധാഞ്ജലിയോടെ ആഘോഷങ്ങൾ ആരംഭിക്കും. 10.30ന് സംഗീതാർച്ചന നടത്തും. വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ ആമുഖ പ്രഭാഷണം നിർവ്വഹിക്കും. മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റൽ റിസർച്ചിലെ ഫിസിക്സ് വിഭാഗം മുൻ പ്രൊഫസർ പ്രൊഫ. പി.പി. ദിവാകരൻ ശ്രീ ശങ്കര വാർഷിക പ്രഭാഷണം നിർവഹിക്കും. ഉച്ചക്ക് 2.30ന് യൂട്ടിലിറ്റി സെന്ററിലെ സെമിനാർ ഹാളിൽ ചിത്രകലാ പ്രദർശനവും ഭരതനാട്യം, മോഹിനിയാട്ടം വിഭാഗങ്ങളുടെ നൃത്താവതരണവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |