കൊച്ചി: സൈക്കിൾ ചവിട്ടുന്നവർക്കു ഫൈവ് സ്റ്റാർ താമസ, ഭക്ഷണ സൗകര്യങ്ങളോടെ കുമാരകത്തേക്ക് യാത്ര നടത്താം. സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മയായ പെഡൽ ഫോഴ്സാണ് നെടുമ്പാശേരിയിൽ നിന്ന് മേയ് 22 ന് 2 ദിവസത്തെ 200 കിലോമീറ്റർ സൈക്കിൾ യാത്ര സംഘടിപ്പിക്കുന്നത്.
ഇന്ധനം ലാഭിക്കുന്നതിനും പരിസ്ഥിതിസൗഹൃദം വളർത്തുന്നതിനും ലക്ഷ്യമിട്ട് സൈക്കിൾ യാത്രകൾ പ്രോത്സാഹിപ്പിക്കാൻ രൂപീകരിച്ച സംഘടനയാണ് തൃപ്പൂണിത്തുറ കേന്ദ്രമായ പെഡൽ ഫോഴ്സ്. മൂന്നാർ, ധനുഷ്കോടി, വർക്കല ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് നേരത്തെ സൈക്കിൾ യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്.
കുമരകം യാത്രയിൽ 20 പേർക്കാണ് അവസരം. രജിസ്ട്രേഷന് : www.pedalforce.org, 98475 33898
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |