പഴയങ്ങാടി: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഏഴോം ഗ്രാമ പഞ്ചായത്ത് കൃഷി സൗഹൃദ ചങ്ങല ഒരുക്കി. കണ്ണോം കോട്ടക്കീൽ കൈപ്പാടിന് സമീപം എം. വിജിൻ എം.എൽ.എ സഹൃദ ചങ്ങല ഉദ്ഘാടനം ചെയ്തു. ഏഴോം ഗ്രാമത്തിന്റെ കാർഷിക സംസ്കാരം വിളിച്ചോതിയ കൃഷി സൗഹൃദ ചങ്ങല ഏറെ ശ്രദ്ധേയമായി. ആയിരങ്ങൾ സൗഹൃദ ചങ്ങലയിൽ അണിനിരന്നു.
ഏഴോം ഗ്രാമപഞ്ചായത്ത്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ഏഴോം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ രണ്ടാം നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കേരളത്തിൽ ഒന്നാകെ നടപ്പിലാക്കുന്ന ബൃഹത്തായ പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്. കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക, സ്വയം പര്യാപ്തതയിൽ എത്തിക്കുക എന്നീ ലക്ഷ്യത്തോടെയുള്ള സന്ദേശമാണ് ഈ പദ്ധതി നൽകുന്നത്.
കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ അദ്ധ്യക്ഷത വഹിച്ചു. ഒ.വി നാരായണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ, എം.എൻ പ്രദീപൻ, ഡി. വിമല, ഡോ. ടി. വനജ, രേഷ്മ പരാഗൻ, കെ.എൻ ഗീത, കെ.പി അനിൽകുമാർ, സി.കെ ശ്രീകുമാർ, പി.കെ വിശ്വനാഥൻ, കെ.വി രാജൻ, എം. ജസീർ അഹമ്മദ്, കെ. സതീഷ് കുമാർ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |