ആലപ്പുഴ: സംസ്ഥാനസർക്കാരിന്റെ സഹകരണത്തോടെ അന്തർദ്ദേശിയ ശബ്ദമലിനീകരണ ബോധവത്കരണത്തിന്റെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ - ഇൻഷേറ്റീവ് ഫോർ സേവ് സൗണ്ടിന്റെ സഹകരണത്തോടെ നടത്തുന്ന നിശബ്ദ സൈക്കിൾ ബോധവത്കരണ റാലിക്ക് ജില്ലയിൽ വരവേല്പ് നൽകി. റോട്ടറി ക്ളബ് ആലപ്പി, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ, ബീച്ച് വീലേഴ്സ് ക്ലബ് ഭാരവാഹികൾ എന്നിവർ ചേർന്ന് റാലിയെ സ്വീകരിച്ചു. ആലപ്പുഴ ഐ.എം.എ.ഹാളിൽ ചേർന്ന സെമിനാർ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് മുഖ്യാതിഥിയായിരുന്നു. ഐ.എം.എ അലപ്പുഴ ബ്രാഞ്ച് പ്രസിഡന്റ് ഡോ.ആർ.മദനമോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |