ചേർത്തല: മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തിൽ നിന്ന് യുവാക്കളെ പിന്തിരിപ്പിക്കുകയും അവരുടെ കായികമായ കഴിവുകൾ വളർത്തിയെടുത്ത് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടു വരികയും ലക്ഷ്യമിട്ട് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം അർത്തുങ്കൽ ജനമൈത്രി പൊലീസും കായിക അരീപ്പറമ്പും സംയുക്തമായി നടത്തിയ വോളിബാൾ മത്സരത്തിൽ ഉദയ വെട്ടയ്ക്കൽ ചാമ്പ്യൻമാരായി. അർത്തുങ്കൽ പൊലീസ് ടീമാണ് റണ്ണേഴ്സ് അപ്പ്. മത്സരങ്ങൾ ചേർത്തല ഡിവൈ.എസ്.പി ടി.ബി വിജയൻ ഉദ്ഘാടനം ചെയ്തു.എസ്.എച്ച്.ഒ പി.ജി.മധു,ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ,പഞ്ചായത്ത് അംഗം റോയിമോൻ,വോളിബാൾ ജില്ലാ അസോസിയേഷൻ സെക്രട്ടറി രാജു,എൻ.ഗോപി, സുനിൽകുമാർ എന്നിവർ പങ്കെടുത്തു. വിജയികൾക്ക് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ട്രോഫി വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |