തുറവൂർ : തുറവൂർ തെക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പുത്തൻകാവിൽ പൂർത്തിയായി. പതിറ്റാണ്ടുകളായി ദേശീയ പാതയോരത്ത് തുറവൂർ പഞ്ചായത്ത് ഓഫീസിനോട് ചേർന്ന മൂന്ന് മുറിയ്ക്കുള്ളിൽ വളരെ പരിമിതമായ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന പി.എച്ച്.സി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനു ശേഷം പുത്തൻകാവിലേക്ക് മാറും.
വൈദ്യുതീകരണ ജോലികളാണ് പുതിയ കെട്ടിടത്തിൽ ഇനി നടത്താനുള്ളത്. സൗകര്യപ്രദമായ മറ്റൊരു സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിച്ച് ആശുപത്രി മാറ്റി സ്ഥാപിക്കണമെന്ന നിരന്തര മുറവിളികൾക്കൊടുവിൽ ഷാനിമോൾ ഉസ്മാൻ എം എൽ.എ. ആയിരിക്കെ നിയോജക മണ്ഡല ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ആശുപത്രിയുടെ കെട്ടിട നിർമ്മാണത്തിന് 50 ലക്ഷം രൂപ അനുവദിച്ചത്. പുത്തൻ കാവ് മഹാദേവീ ക്ഷേത്രത്തിന് സമീപത്തെ പഞ്ചായത്തു വക 23 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ആശുപത്രി കെട്ടിടം കൈമാറി കിട്ടിയാലുടൻ ആവശ്യമായ അനുബന്ധ സൗകര്യങ്ങൾ തുറവൂർ പഞ്ചായത്ത് ഒരുക്കുമെന്ന് പ്രസിഡന്റ് മോളി രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് സി.ഒ.ജോർജ് എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |