SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.12 AM IST

മാസ്ക് 'കിട്ടാതാക്കി " ലാഭം കൊയ്ത് വിതരണക്കാർ

s

ആലപ്പുഴ : മാസ്ക് ഉപയോഗം വീണ്ടും കർശനമാക്കിയതോടെ നിർമ്മാതാക്കളും വിതരണക്കാരും ചേർന്ന് ഇവയ്ക്ക് കൃത്രിമ ക്ഷാമം വരുത്തുന്നതായി പരാതി ഉയരുന്നു. ഏറ്റവും അത്യാവശ്യമായ സർജിക്കൽ മാസ്‌ക് (മൂന്ന് ലെയർ) പല ഫാർമസി ഷോപ്പുകൾക്കും പതിവ് റേറ്റിൽ കിട്ടുന്നില്ല. വില പ്രശ്‌നമല്ലെന്ന് പറഞ്ഞാൽ ആവശ്യാനുസരണം എത്തിക്കുകയും ചെയ്യും.

എൻ 95 മാസ്‌ക് നിർബന്ധമല്ലാത്ത സാഹചര്യത്തിൽ സർജിക്കൽ മാസ്‌ക് നിർമ്മാതാക്കളും ഇടനിലക്കാരും കൃത്രിമ ക്ഷാമമുണ്ടാക്കി ഇരട്ടിക്ക് മുകളിൽ ലാഭം കൊയ്യുന്ന രീതിയാണ് പൊതുവേ കാണുന്നത്. ന്യായമായ വിലയിൽ ലഭിച്ചെന്നാൽ ശരാശരി 3 രൂപയ്ക്ക് സർജിക്കൽ മാസ്‌ക് വിൽക്കാൻ സാധിക്കും. നിലവിൽ സർജിക്കൽ മാസ്ക് ഒരെണ്ണത്തിന് അഞ്ച് രൂപയാണ് പൊതുവേ ഈടാക്കുന്നത്. സർക്കാർ ഇടപെടലുണ്ടായാൽ കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള മാസ്കുകൾ ഉപഭോക്താക്കൾക്ക് ലഭിക്കും.

ഡബിൾ മാസ്‌ക്ക് ധരിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശമുള്ളപ്പോഴും മുപ്പത് ശതമാനത്തിലധികം പേരും ഗുണനിലവാരമില്ലാത്ത മാസ്‌ക്കുകളാണ് ധരിക്കുന്നത്. ഗുണനിലവാരം പരിശോധിക്കുന്നതിനുളള ലാബുകൾ ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ല.

ഇഴയടുപ്പമില്ലാത്ത തുണി ഉപയോഗിച്ച് നിർമ്മിക്കുന്നവ, ഗുണനിലവാരം കുറഞ്ഞ സർജിക്കൽ മാസ്‌കുകൾ എന്നിവയിലൂടെ ഉമിനീർ കണികകൾ പുറത്തേക്ക് പോകാനും വൈറസ് ഉള്ളിലേക്ക് കടക്കാനും സാദ്ധ്യത ഏറെയാണ്. ഐ.എസ്.ഐ, എൻ.ഐ.ഒ.എസ്.എച്ച്, ഡി.ആർ.ഡി.ഒ അടക്കമുള്ള സർട്ടിഫിക്കറ്റുകളില്ലാത്ത വ്യാജ എൻ95 മാസ്‌കുകളും വിപണിയിൽ സുലഭമാണ്.

പേരും മേൽവിലാസവും വേണം

മെഡിക്കൽ ഡിവൈസസ് റൂൾസ് 2017ലെ വ്യവസ്ഥകൾ പ്രകാരം, കൊവിഡ് പ്രതിരോധ വസ്തുക്കളുടെ ലേബലുകളിൽ ബാച്ച് നമ്പർ, നിർമ്മാണ തീയതി, കാലാവധി, നിർമ്മാതാവിന്റെ പേരും മേൽവിലാസവും തുടങ്ങിയവ രേഖപ്പെടുത്തിയിരിക്കണം. പൾസ് ഓക്‌സീമീറ്ററുകളുടെ കാര്യക്ഷമതയെക്കുറിച്ചുളള പരാതികൾ ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രഗ്‌സ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തി അപാകതയുള്ള ഉത്പന്നങ്ങളുടെ തുടർവിപണനം തടഞ്ഞിരുന്നു.

കളർഫുൾ മാസ്ക്കുകൾ

 മൂന്ന് ലെയറുള്ള സർജിക്കൽ മാസ്ക്കുകളും എൻ 95 മാസ്ക്കുമാണ് ഏറെ ഗുണപ്രദം

 എന്നാൽ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് വ്യത്യസ്ത ഡിസൈനിലുള്ള കളർ മാസ്കുകൾ

 20 രൂപ മുതൽ ലഭ്യമാണെന്നതും കഴുകി ഉപയോഗിക്കാമെന്നതുമാണ് ആളുകളെ ആകർഷിക്കുന്നത്

 വഴിയോര വില്പന കേന്ദ്രങ്ങൾ മുതൽ ഷോപ്പിംഗ് മാളുകളിൽ വരെ ഇവ ലഭ്യമാണ്

മാസ്ക് വിതരണക്കാരുടെ കൊള്ളയ്ക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. അടിയന്തര പ്രാധാന്യമുള്ള മാസ്ക്കിന് കൃത്രിമ ക്ഷാമവും വില വർദ്ധനവും ഏർപ്പെടുത്തുന്നത് ശരിയല്ല

- സനൽ, മെഡിക്കൽ സ്റ്റോർ ഉടമ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.