തിരുവനന്തപുരം: വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് 10 കിലോ വീതം സ്പെഷ്യൽ അരി കിലോയ്ക്ക് 15 രൂപ നിരക്കിൽ ഈ മാസം ലഭിക്കും. സ്റ്റോക്ക് നീക്കിയിരിപ്പുള്ള കടകളിൽ നിന്ന് വെള്ള, നീല കാർഡുകൾക്ക് 2 കിലോ വീതം ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ നൽകും.
അതേസമയം, സ്പെഷൽ അരി നൽകുമെന്നു കഴിഞ്ഞ മാസവും പ്രഖ്യാപിച്ചെങ്കിലും പലർക്കും ലഭിച്ചില്ല. സാധാരണ റേഷൻ വിഹിതമായി വെള്ള കാർഡുകാർക്ക് 8 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ നൽകും. മേയിലെ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. ഏപ്രിൽ മാസത്തെ റേഷൻ വിഹിതം ഇതുവരെ ലഭിക്കാത്ത പാലക്കാട് ജില്ലക്കാർക്കും ഈ മാസത്തെ വിഹിതത്തോടൊപ്പം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |