SignIn
Kerala Kaumudi Online
Thursday, 18 April 2024 4.31 PM IST

ഭീകരവാദികളെ പിടിക്കാൻ ഇത്ര തിടുക്കമില്ല: വി.മുരളീധരൻ

v-muraleedharan

തിരുവനന്തപുരം: പി.സി ജോർജ് ആരെയും വെട്ടിക്കൊന്നിട്ടില്ലെന്നും എന്നിട്ടും സംസ്ഥാന സർക്കാർ എന്തിനാണ് അറസ്റ്റു ചെയ്യാൻ ഇത്ര തിടുക്കം കാട്ടിയതെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ. മനുഷ്യരെ വെട്ടിക്കൊല്ലുന്ന ഭീകരവാദികളെ പിടിക്കാൻ പിണറായി സർക്കാരിന് ഇത്ര തിടുക്കമില്ല. യൂത്ത് ലീഗ് പരാതി നൽകിയാൽ കമ്യൂണിസ്റ്റ് സർക്കാർ മിനിറ്റുകൾക്കുള്ളിൽ ആരെ വേണമെങ്കിലും അറസ്റ്റു ചെയ്യുമെന്നാണ് ഇത് തെളിയിക്കുന്നത്.

മനുഷ്യരെ അരിഞ്ഞുതള്ളുന്നവരെ അറസ്റ്റു ചെയ്യാൻ കാണിക്കാത്ത തിടുക്കം ജോർജിന്റെ അഭിപ്രായ പ്രകടനത്തിന് പിന്നാലെയുണ്ടായി. ഇസ്ലാമിക ഭീകരവാദികൾ അരിഞ്ഞുതള്ളിയ ശ്രീനിവാസന്റെ കൊലപാതകികളെ മുഴുവൻ അറസ്റ്റു ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കമ്യൂണിസ്റ്റ് സർക്കാരിന്റെ ഇരട്ടനീതിയാണിത്. രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാനടക്കം ഈ നാട്ടിൽ സ്വാതന്ത്ര്യം കൊടുക്കണം എന്നാവശ്യപ്പെടുന്നവരാണ് സി.പി.എമ്മുകാർ. എന്നാൽ ജോർജ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞപ്പോൾ സി.പി.എമ്മിന്റെ ജനാധിപത്യ ഭരണകൂടത്തിന് അത് വിദ്വേഷ പ്രസംഗമായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V MURALEEDHARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.