SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.35 AM IST

പി.സി.ജോർജിന്റേത് യുദ്ധപ്രഖ്യാപനം: കുഞ്ഞാലിക്കുട്ടി

pk-kunjalikutti

മലപ്പുറം: പി.സി ജോർജിന്റേത് കേരളത്തിലെ മതേതര സമൂഹത്തിനെതിരായ യുദ്ധപ്രഖ്യാപനമാണെന്നും അത് വിജയിക്കാൻ പോകുന്നില്ലെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവിധ മതസമൂഹങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം കേരളം ഒറ്റക്കെട്ടായി ചെറുക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന തരത്തിൽ വർഗീയത വളർത്തി അത് വോട്ടാക്കി മാറ്റാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. വിദ്വേഷ പ്രസംഗവും അതിനെതുടർന്നുണ്ടായ ബി.ജെ.പിയുടെ പ്രതികരണങ്ങളും കാണുമ്പോൾ ഇത് ബോധപൂർവമായ ശ്രമം തന്നെയാണെന്നാണ് തോന്നുന്നത്.
പി.സി ജോർജിനെതിരായ നടപടി സർക്കാർ ഇത്ര കൊട്ടിഘോഷിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. വിദ്വേഷ, വിഭാഗീയ പ്രവർത്തനങ്ങൾ ആര് നടത്തിയാലും നടപടിയെടുക്കണം. സമൂഹത്തെ ഭിന്നിപ്പിക്കാൻ തരംതാണ അല്പത്തമാണ് നടക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PK KUNJALIKUTTI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.