തിരുവല്ല : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവല്ല യൂണിറ്റ് സമ്മേളനം തിരുവല്ല ബി.പി.സി റോയ് ടി.മാത്യു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രജനി ഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റിയംഗം ഡോ.ആർ.വിജയമോഹനൻ സംഘടനാരേഖ അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി സാം ജോയ്, എം.കെ.അജയ് കുമാർ, മേഖലാ വൈസ് പ്രസിഡന്റ് ഡോ.ഷീജ.കെ, മേഖല എക്സിക്യുട്ടീവ് കമ്മിറ്റിയംഗം മിനികുമാരി വി.കെ, എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ : എം.കെ.അജയ് കുമാർ (പ്രസിഡന്റ്), ആര്യ അരവിന്ദ് (വൈസ് പ്രസിഡന്റ്), രജനിഗോപാൽ (സെക്രട്ടറി), ശാന്തകുമാരി.എസ് (ജോയിന്റ് സെക്രട്ടറി), അഖിൽ.എ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |