SignIn
Kerala Kaumudi Online
Saturday, 20 April 2024 2.50 AM IST

പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനം: യുക്രെയിനും ചർച്ച ചെയ്യും - വിനയ് മോഹൻ ക്വത്ര

hhgh

ന്യൂഡൽഹി:പ്രധാനമന്ത്രിയുടെ യൂറോപ്പ് സന്ദർശനത്തിനിടയിൽ യുക്രെയിൻ പ്രതിസന്ധിയും ചർച്ച ചെയ്യുമെന്ന് പുതിയതായി ചുമതലയേറ്റ വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വത്ര പറഞ്ഞു. റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനമാണിത്. എന്നാൽ വ്യാപാരം, ഹരിത വികസനം തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണത്തിലായിരിക്കും പ്രധാന ശ്രദ്ധയെന്നും വിനയ് മോഹൻ ക്വത്ര പറഞ്ഞു. ജർമ്മനി, ഫ്രാൻസ്, ഡന്മാർക്ക് എന്നീ രാഷ്ട്ര തലവന്മാരുമായി കൂടിക്കാഴ്ച്ച നടത്തുമ്പോൾ സ്വാഭാവികമായും ആഗോള പ്രാധാന്യമുള്ള വിഷയങ്ങളും ചർച്ചകളിൽ ഇടംപിടിക്കും. യുക്രെയിനിലെ സംഘർഷം അവസാനിപ്പിക്കണമെന്നതാണ് എപ്പോഴും ഇന്ത്യയുടെ നിലപാട്. നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും പ്രതിസന്ധി അവസാനിപ്പിക്കണം. വിനയ് മോഹൻ ക്വത്ര പറഞ്ഞു. ഊർജ്ജ സുരക്ഷയും വികസ്വര രാജ്യങ്ങളിലെ അതിന്റെ സ്വാധീനവും പ്രധാനമന്ത്രിയുടെ സന്ദർശനവേളയിലെ പ്രധാന വിഷയമായിരിക്കുമെന്ന് ക്വത്ര കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.