പത്തനംതിട്ട : കേരള ജനവേദി സംസ്ഥാന പ്രസിഡന്റും സാമൂഹ്യപ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നിർദ്ധനരായവർക്കു നൽകുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ പതിനേഴാംഘട്ട വിതരണവും ഈദുൽ ഫിത്തർ കിറ്റ് വിതരണവും നടന്നു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. അലങ്കാർ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട നഗരസഭാ മുൻ വൈസ്ചെയർമാൻ പി.കെ.ജേക്കബ്, അബ്ദുൽ അസീസ് പാലശ്ശേരി, ജോർജ് വർഗീസ് തെങ്ങിൻ തറയിൽ, റഷീദ് ആനപ്പാറ, സജിത നാസർ, അമ്മിണി, ലക്ഷ്മി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |