SignIn
Kerala Kaumudi Online
Thursday, 25 April 2024 4.34 PM IST

കുടമൺപിള്ളയുടെ ചിത്രവും ഇനി ചരിത്ര താളുകളിൽ

ku

കിളിമാനൂർ: ആറ്റിങ്ങൽ കലാപനായകൻ എന്ന് വിശേഷിപ്പിക്കുന്ന കുടമൺപിള്ളയുടെ ചിത്രവും ഇനി ചരിത്ര പുസ്തകത്തിന്റെ ചിത്രത്താളുകളിൽ. രാജാരവിവർമ്മയുടെ 174മത് ജന്മവാർഷികവുമായി ബന്ധപ്പെട്ട് കിളിമാനൂർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി സംസ്കാർ ഭാരതി ക്ഷേത്രീയ പ്രമുഖ് തിരൂർ രവീന്ദ്രന് ചിത്രം കൈമാറിക്കൊണ്ട് നാടിന് സമർപ്പിച്ചു. ആറ്റിങ്ങൽ സ്വദേശി സുജിത്ത് ഭവനന്ദൻ വരച്ച ചിത്രമാണ് ചടങ്ങിൽ കൈമാറിയത്. കുടമൺപിള്ളയുടെ ചിത്രം ആദ്യമായാണ് ഒരു ചിത്രകാരൻ വരയ്ക്കുന്നത്. എം.എൽ.എ ഒ.എസ്.അംബിക, ബിജു രാമവർമ്മ, പ്രദീപ് നമ്പ്യാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്വാതന്ത്ര്യത്തിന്റെ 75മത് വാർഷികവുമായി ബന്ധപ്പെട്ട് കേന്ദ്ര ലളിതകലാ അക്കാഡമി നടത്തിയ ചിത്രകലാ ക്യാമ്പിലാണ് ആറ്റിങ്ങൽ സ്വദേശി സുജിത്ത് ഭവാനന്ദൻ എന്ന ചിത്രകാരൻ കുടമൺ പിള്ളയുടെ ചിത്രം വരച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.