കടയ്ക്കാവൂർ: ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ബൈക്കിടിച്ച് വീഴ്ത്തി മാല മോഷ്ടിച്ചു. ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്റർ ജീവനക്കാരിയായ കായിക്കര സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം രാവിലെ ജോലിക്ക് പോകുമ്പോൾ കൊല്ലമ്പുഴ ഭാഗത്തു വച്ച് മൂന്നംഗ സംഘം ബൈക്കിലെത്തി ഇടിച്ചു വീഴ്ത്തിത്തി കഴുത്തിൽ കിടന്ന രണ്ടരപ്പവന്റെ സ്വർണ മാല പൊട്ടിച്ചു കടന്നുകളയുകയായിരുന്നു.
മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിച്ച യുവതിയുടെ കൈ തിരിച്ചു ഒടിച്ചാണ് മാല അപഹരിച്ചത്. വഴി യാത്രക്കാരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.യുവതി വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കടയ്ക്കാവൂർ പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |