ന്യൂഡൽഹി:ഇന്ന് മുതൽ ഡൽഹിയിലും വടക്ക് പടിഞ്ഞാറൻ മേഖലകളിലും മധ്യ ഇന്ത്യയുടെ സമീപ പ്രദേശങ്ങളിലും ഉഷ്ണ തരംഗം കുറയുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു. ഡൽഹി, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചാണ്ഡിഗഡ്, കിഴക്കൻ രാജസ്ഥാൻ, യു പിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇന്ന് മുതൽ ഒറ്റപ്പെട്ട നിലയിൽ ഇടിമിന്നലും നേരിയ മഴയുമുണ്ടാകും. ഭാഗികമായി മേഘാവൃതമായിരിക്കും. മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, പശ്ചിമ രാജസ്ഥാൻ എന്നീ സ്ഥലങ്ങളിൽ നാളെ മുതൽ ചൂട് കുറയുമെന്നും ഐ.എം.ഡി അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങിലായി ഉത്തരേന്ത്യ കടുത്ത ഉഷ്ണ തരംഗത്തിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |