സൈനു ചാവാക്കാടൻ സംവിധാനം ചെയ്ത് സാജു നവോദയ ,പ്രദീപ് ബാബു, ശിവജി ഗുരുവായൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ഇക്കാക്ക മേയ് 3ന് മെയിൻ സ്ട്രീം ഒടിടിയിലൂടെ സ്ട്രീം ചെയ്യും. അഞ്ച് കൂട്ടുകാരുടെ ഹൃദയ ബന്ധത്തിന്റെ കഥ പറയുന്ന ഫാമിലി ആക്ഷൻ ത്രില്ലർ ചിത്രമാണ്. അമർ ആനന്ദ്, സിക്ക് സജീവൻ ,ഷെരീഫ് , റാഷിൻ ഖാൻ, അക്ബർഷാ, അശ്വതി, ഹീര തുളസി, ആശ കെ. നായർ, അലീന രാജൻ, കലാഭവൻ നന്ദന എന്നിവരാണ് മറ്റു താരങ്ങൾ.ഹൈ ഹോപ്സ് ഫിലിം ഫാക്ടറി നിർമ്മിച്ച ചിത്രത്തിലെ ഒരു ഗാനം സാജു നവോദയ ആലപിച്ചിട്ടുണ്ട്.സംഗീതസംവിധാനം ബിമൽ പങ്കജ്, പ്രദീപ് ബാബു എന്നിവർ ചേർന്നാണ്.കഥ , തിരക്കഥ വത്സലാകുമാരി ടി ചാരുംമൂട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |