കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ മണ്ഡലങ്ങളിലൊന്നായിരുന്നു നേമം. 2016ൽ ബിജെപി അക്കൗണ്ട് തുറന്ന മണ്ഡലത്തിൽ കടുത്ത ത്രികോണ മത്സരത്തിലൂടെയാണ് എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി വിജയിച്ചത്.
ഇപ്പോഴിതാ തിരിഞ്ഞെടുപ്പ് ഫലം വന്ന് ഒരു വർഷം പൂർത്തിയായതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി. ബിജെപിയെ ട്രോളുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. 'നേമം മണ്ഡലത്തിലെ കാവിക്കറ കഴുകിക്കളഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം' എന്ന തലക്കെട്ടോടെയാണ് മന്ത്രി ചിത്രം പങ്കുവച്ചിരിക്കുന്നത്. സംസ്ഥാനത്ത് ബിജെപിയ്ക്ക് ലഭിച്ച ഒരേയൊരു നിയോജകമണ്ഡലമായ നേമത്ത് നിന്ന് 2011ൽ വിജയിച്ച സ്ഥാനാർത്ഥി കൂടിയാണ് വി ശിവൻകുട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |