SignIn
Kerala Kaumudi Online
Thursday, 25 April 2024 9.09 PM IST

വയനാട്ടിൽ ഭക്ഷ്യവിഷബാധ; 15 വിനോദസഞ്ചാരികൾ ആശുപത്രിയിൽ

food-poisoning

വയനാട്: വയനാട്ടിൽ വിനോദസഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധ. തിരുവനന്തപുരത്തുനിന്നെത്തിയ 21അംഗ സംഘത്തിലുള്ളവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പതിനൊന്ന് പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഇതിൽ 15പേർ ഇപ്പോൾ താമരശ്ശേരി താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

കിളിമാനൂർ സ്വദേശികളായ ഇവർ വയനാട്ടിലെ കമ്പളക്കാടുള്ള ഒരു ഹോട്ടലിൽ നിന്നും പലഹാരങ്ങളും ബിരിയാണിയും കഴിച്ചുവെന്നാണ് പറയുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളവരിൽ മൂന്ന് പേർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ട്. മറ്റുള്ളവർക്ക് ക്ഷീണം, ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളാണുള്ളത്. ഭക്ഷണം കഴിച്ച ശേഷം ഈ ലക്ഷണങ്ങൾ പ്രകടമായതോടെയാണ് ഇവർ ചികിത്സ തേടിയത്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണമാരംഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WAYANAD, FOOD POISONING, FOOD POISONING IN WAYANAD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.