SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.21 PM IST

വിസ്മയകാഴ്ചകളുമായി "എന്റെ കേരളം " പ്രദർശനം.

home

കോട്ടയം. പഴമയും പുതുമയും സമന്വയിപ്പിച്ച് വിസ്മയക്കാഴ്ചകൾ ഒരുക്കിയ "എന്റെ കേരളം " പ്രദർശന, വിപണന, കലാ മേള കോട്ടയത്തിന്റെ മനസ് കീഴടക്കി.

എഴുപത് വർഷം മുമ്പ് അരങ്ങിലെത്തി കേരളത്തിലെ സാമൂഹിക നവോത്ഥാനത്തിന് ഊർജം പകർന്ന കെ.പി.എ.സി യുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം ഉൾക്കൊള്ളാവുന്നതിലും അധികം ആളുകൾ തിങ്ങി ഞെരുങ്ങി നിന്നാണ് ആസ്വദിച്ചത്. മന്ത്രി വി.എൻ.വാസവൻ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ തുടങ്ങിയവരും കാണാനെത്തി. മുൻതലമുറ ഏറ്റുപാടിയ ബലീകുടീരങ്ങളേ എന്ന വിപ്ലവ ഗാനമടക്കം പുതുതലമുറയും ആസ്വദിച്ചു. നാടകരചനയും സംവിധാനവും നിർവഹിച്ച തോപ്പിൽ ഭാസിയുടെ അനശ്വര ശബ്ദം നാടകാരംഭത്തിൽ മുഴങ്ങി.

ആദ്യകാല നാടക കലാകാരന്മാരുടെയും അണിയറ പ്രവർത്തകരുടേയും ഒത്തുചേരലിനും നാടകാവതരണം വേദിയായി. ആർട്ടിസ്റ്റ് സുജാതൻ, പി.ആർ.ഹരിലാൽ, പ്രദീപ് മാളവിക, കെ.പി.എ.സി. രാജേന്ദ്രൻ എന്നീ നാടക പ്രവർത്തകരെയും കെ.പി.എ.സി നടീനടന്മാരെയും മന്ത്രിയും സർക്കാർ ചീഫ് വിപ്പും കളക്ടറും ചേർന്ന് ആദരിച്ചു.

മൂന്നുദിവസം അവധിയായിരുന്നതിനാൽ പ്രദർശന നഗരിയിൽ വൻതിരക്കായിരുന്നു. വിവിധ ഭാഷകളിലെ ഗോത്ര, നാടൻ പാട്ടുകളുടെ ദൃശ്യാവിഷ്ക്കാരവും നാടകവും ഗാനമേളയും മിമിക്രിയും ജലതരംഗവും കലാപ്രതിഭകളുടെ വ്യത്യസ്ത പരിപാടികളും കലാസന്ധ്യയിൽ നടന്നു. നവീന സാങ്കേതിക വിദ്യകളുടെ പ്രദർശനം, എന്റെ കേരളം ചിത്ര പ്രദർശനം, കേരളത്തെ അറിയാം ടൂറിസം പ്രദർശനം, ഭക്ഷ്യ മേള എന്നിവയ്ക്കും തിരക്കേറെയായിരുന്നു.

ശീതീകരിച്ച 155 സ്റ്റാളുകളിൽ സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ചത് വെർച്വൽ റിയാലിറ്റിയുടെ കൂടി സഹായത്തിലായിരുന്നു. അതിവേഗ പാതയിലൂടെ ട്രെയിൻ കുതിക്കുന്നതും ശബരിമല വിമാനത്താവളത്തിൽ നിന്ന് വിമാനം ഉയരുന്നതുമെല്ലാം ദൃശ്യവിസ്മയമായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, HOME
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.