മുംബയ്: മലയാളി സംരംഭകരുടെ നേതൃത്വത്തിൽ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസ് കേരളത്തിലെ ആദ്യത്തെ യൂണികോൺ സ്റ്റാർട്ടപ്പായി. ഓപ്പണിന്റെ മൂല്യം 140 മില്യൺ ഡോളറായതോടെയാണ് ഇന്ത്യയിൽനിന്നുള്ള 96-ാമത്തെയും കേരളത്തിൽനിന്നുള്ള ആദ്യത്തെയും യൂണികോൺ സ്റ്റാർട്ടപ്പായത്. എ.ഐ.എഫ്.എൽ, ഓപ്പണിലെ നിലവിലെ നിക്ഷേപകരായ ടിമാസെക്, ടൈഗർ ഗ്ലോബൽ, 3വൺ 4 കാപിറ്റൽ, എന്നിവയുടെ നേതൃത്വത്തിലുള്ള ഡി സീരീസ് ഫണ്ടിംഗ് റൗണ്ടിൽ കമ്പനി 50 മില്യൺ ഡോളറോളം (ഏകദേശം 382 കോടിരൂപ ) നേടിയതോടെയാണ് യൂണികോൺ പട്ടികയിൽ ഇടംപിടിച്ചത്.
അനിഷ് അച്യുതൻ, മേബിൾ ചാക്കോ, അജീഷ് അച്യുതൻ, ഡീന ജേക്കബ് എന്നിവർ ചേർന്നാണ് 2017ൽ ഓപ്പൺ ആരംഭിച്ചത്. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംരംഭത്തിന്റെ ഓഫീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന നിയോബാങ്കിംഗ് പ്ലാറ്റ്ഫോമാണ് ഓപ്പൺ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |