ന്യൂഡൽഹി: സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്കുള്ള ബിരുദപ്രവേശനത്തിലുള്ള കോമൺ യൂണിവേഴ്സിറ്റീസ് എൻട്രൻസ് ടെസ്റ്റി ന് (സി.യു.ഇ.ടി) മേയ് 6 വരെ അപേക്ഷിക്കാം. അപേക്ഷകളും വിശദാംശങ്ങളും cuet.samarth.ac.in എന്ന വെബ്സൈറ്റിൽ. പരീക്ഷ മലയാളമുൾപ്പെടെ 13 ഭാഷകളിൽ എഴുതാം. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടെടുത്ത് സൂക്ഷിക്കണം.
നാലു ഭാഗങ്ങളായാണ് പരീക്ഷ. ആദ്യ പരീക്ഷയിൽ 40 ചോദ്യങ്ങളാണ് ഉണ്ടാകുക. രണ്ടാം ഭാഗത്ത് 19 ഭാഷകളിൽ നിന്ന് ഓപ്ഷൻ തിരഞ്ഞെടുക്കാം. മൂന്നാം പരീക്ഷ അതത് യൂണിവേഴ്സിറ്റികൾ തിരഞ്ഞെടുത്ത 27 വിഷയങ്ങളെ അധികരിച്ചായിരിക്കും. ഇതിൽ ആറെണ്ണം തിരഞ്ഞെടുത്താണ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള പരീക്ഷ എഴുതേണ്ടത്. ഏറ്റവും ഒടുവിലുള്ള ജനറൽ പരീക്ഷയിൽ 75 ചോദ്യങ്ങളാണുണ്ടാകും. പൊതുവിജ്ഞാനം, കറന്റ് അഫയേഴ്സ്, ജനറൽ മെന്റൽ എബിലിറ്റി, ന്യൂമറിക്ക് എബിലിറ്റി എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള പരീക്ഷ.
ഐ.ഐ.ടിയിൽ
ഡേറ്റാ സയൻസ് കോഴ്സ്
ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ഡൽഹിയിൽ (ഐ.ഐ.ടി) ഡേറ്റാ സയൻസ് ആൻഡ് മെഷീൻ ലേർണിംഗ് കോഴ്സുകളിലേക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ആറുമാസമാണ് കാലാവധി. അവസാന തീയതി മേയ് 16. വിശദവിവരങ്ങൾ iitd.ac.in വെബ്സൈറ്റിൽ.
ടെക്സ്റ്റൈൽ കോഴ്സുകൾ
കോയമ്പത്തൂർ: കേന്ദ്ര ടെക്സ്റ്റൈൽ മിനിസ്ട്രിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനമായ കോയമ്പത്തൂർ സർദാർ വല്ലഭായ് പട്ടേൽ ഇന്റർനാഷണൽ സ്കൂൾ ഒഫ് ടെക്സ്റ്റൈൽസ് ആന്റ് മാനേജ്മെന്റ് കോളേജിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബി എസ് സി ടെക്സ്റ്റൈൽസ്, ബി എസ് സി ടെക്നിക്കൽ ടെക്സ്റ്റൈൽസ്, ബി.ബി.എ ടെക്സ്റ്റൈൽ ബിസിനസ് അനലിറ്റിക്സ്, എം.ബി.എ ടെക്സ്റ്റൈൽ മാനേജ്മെന്റ്, അപ്പാരൽ മാനേജ്മെന്റ്, റീട്ടെയ്ൽ മാനേജ്മെന്റ്, ടെക്നിക്കൽ ടെക്സ്റ്റൈൽ മാനേജ്മെന്റ് എന്നീ കോഴ്സുകളാണ്. ഒരുമണിക്കൂറുള്ള ഓൺലൈൻ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഇംഗ്ലീഷ്, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ്, ഡാറ്റ ഇന്റർപ്രിട്ടേഷൻ, അനലിറ്റിക്കൽ സ്കിൽസ്, റീസണിംഗ്, ജനറൽ ആപ്റ്റിറ്റ്യൂഡ് ആൻഡ് ജനറൽ നോളഡ്ജ് എന്നിവ പരിശോധിക്കുന്നതാണ് പരീക്ഷ. അവസാന തീയതി മേയ് 6. കൂടുതൽ വിവരങ്ങളും അപേക്ഷാഫോമും svpistm.ac.in എന്ന വെബ്സൈറ്റിൽ. ഫോൺ: 0422-2571675, 2592205
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |