SignIn
Kerala Kaumudi Online
Thursday, 28 March 2024 2.53 PM IST

സത്യജിത് റായ് സ്മാരക അവാർഡ് പ്രൊഫ.ഐ.ഷൺമുഖദാസിന്‌

shan

തൃശൂർ: ചലച്ചിത്ര നിരൂപകരുടെ അന്താരാഷ്ട്ര സംഘടനയായ ഫിപ്രെസിയുടെ ഇന്ത്യൻ ചാപ്റ്ററിന്റെ സത്യജിത് റായ് സ്മാരക അവാർഡ് പ്രൊഫ.ഐ.ഷൺമുഖദാസിന്. ചലച്ചിത്ര നിരൂപണത്തിനും പഠനങ്ങൾക്കും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. ചലച്ചിത്ര അദ്ധ്യാപകനും നിരൂപകനും എന്ന നിലയിൽ ഷൺമുഖദാസിന്റെ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ അംഗീകരിച്ചാണ് ഈ പുരസ്‌കാരമെന്ന് ഫിപ്രസി ഇന്ത്യൻ ചാപ്റ്റർ പ്രസിഡന്റ് വി.കെ.ജോസഫ്, ജനറൽ സെക്രട്ടറി പ്രേമേന്ദ്ര മജുംദാർ എന്നിവർ അറിയിച്ചു.

ദേശീയ സംസ്ഥാന സിനിമാ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം കേരള സാഹിത്യ അക്കാഡമി പുരസ്‌കാരങ്ങൾക്കും അർഹനായിട്ടുണ്ട്. മുംബയിലെ സ്‌ക്രീൻ യൂണിറ്റ് എന്ന ഫിലിം സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റാണ്. സത്യജിത് റായ് സിനിമകളെക്കുറിച്ച് മാത്രമുള്ള പുസ്തകമായ സഞ്ചാരിയുടെ വീടിനു പുറമേ; മലകളിൽ മഞ്ഞു പെയ്യുന്നു, സിനിമയുടെ വഴിയിൽ, ആരാണ് ബുദ്ധനല്ലാത്തത്, ഗൊദാർദ്‌കോളയ്ക്കും മാർക്‌സിനും നടുവിൽ, പി.രാമദാസ് വിദ്യാർത്ഥിയുടെ വഴി, സിനിമയും ചില സംവിധായകരും, ശരീരം നദി നക്ഷത്രം എന്നീ പുസ്തകങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, SHANMUKHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.