തിരുവനന്തപുരം: കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ സർക്കാർ വിഹിതം നൽകി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷന്റെ(എ.ഐ.ടി.യു.സി) നേതൃത്വത്തിൽ റേഷൻ വ്യാപാരി ക്ഷേമനിധി ഓഫീസിലേക്ക് ഇന്ന് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. സർക്കാർ വിഹിതമില്ലാത്ത ഏക ക്ഷേമനിധിയാണ് 2000ത്തിൽ രൂപം കൊണ്ട റേഷൻ വ്യാപാരി ക്ഷേമനിധി. 14,000 റേഷൻ ലൈസൻസികളും അതിലധികം സെയിൽസ്മാൻമാരും ഉള്ള ഈ മേഖലയോട് സർക്കാർ അനുഭാവപൂർവമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള മാർച്ച് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, റേഷൻ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു, ജനറൽ സെക്രട്ടറി പി.ജി. പ്രിയൻകുമാർ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |