തിരുവനന്തപുരം: പ്രതിബദ്ധതയുള്ള വിദ്യാർത്ഥി സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനങ്ങളാണ് മാറ്റങ്ങൾക്കും വികസനത്തിനും അനിവാര്യമെന്ന് ഡോ. ശശിതരൂർ എം.പി പറഞ്ഞു. ' സുസ്ഥിര വികസനത്തിന് സർവകലാശാലകളുടെ പങ്ക് ' എന്ന വിഷയത്തിൽ ഒ.പി ജിൻഡാൽ യൂണിവേഴ്സിറ്റി തിരുവനന്തപുരത്ത് സംഘടിപ്പിച്ച കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹോട്ടൽ ഹിൽട്ടൺ ഗാർഡനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.കെ.ജെ നമ്പ്യാർ അദ്ധ്യക്ഷനായി. ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ് മുഖ്യപ്രഭാഷണം നടത്തി. വൈസ് ചാൻസലർ ഡോ.സി.രാജ്കുമാർ, വേണു രാജാമണി, സുധീർമിശ്ര, ഉപാസന മെഹന്ത തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |