SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.00 AM IST

"ബി ജെ പിയുടെ ട്രോളന്മാരേ, നിങ്ങൾ ഏറ്റവും മികച്ച കാര്യത്തിൽ ഉറച്ചു നിൽക്കണം, അല്ലാതെ ചായക്കപ്പിൽ ബിയർ കുടിക്കുന്ന ഇരട്ടത്താപ്പ് ചെയ്യരുത്’; വിമർശനവുമായി തൃണമൂൽ എം പി

rahul

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേപ്പാളിൽ നിശാപ്പാർട്ടിയിൽ പങ്കെടുക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് ഒരു വീഡിയോ കഴിഞ്ഞ ദിവസം ബി ജെ പി പുറത്തുവിട്ടിരുന്നു. മുംബയിൽ സംഘർഷം നടക്കുമ്പോൾ രാഹുൽ നൈറ്റ് ക്ലബിലാണെന്നും പാർട്ടി അദ്ധ്യക്ഷ സ്ഥാനം പുറത്ത് നൽകില്ലെന്ന് തീരുമാനിച്ച ശേഷം പ്രധാനമന്ത്രി സ്ഥാനാർത്ഥി ജോലി തുടങ്ങിയെന്നും ബി ജെ പി ഐടി സെൽ മേധാവി അമിത് മാളവ്യ പരിഹസിച്ചിരുന്നു.

ഇപ്പോഴിതാ വിമർശനങ്ങളോട് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌‌‌‌ത്ര. ട്വിറ്ററിലൂടെയാണ് എംപി രംഗത്തെത്തിയിരിക്കുന്നത്. " രാഹുൽ ഗാന്ധിയോ മറ്റാരെങ്കിലുമോ അവരുടെ സ്വകാര്യ സമയത്ത് നൈറ്റ് ക്ലബിലോ വിവാഹത്തിനോ പങ്കെടുക്കുന്നത് ഈ ഭൂമിയിലെ മറ്റാരെയെങ്കിലും ബാധിക്കുന്ന കാര്യമാണോ?

ബി ജെ പിയുടെ ട്രോളന്മാരേ, നിങ്ങൾ ഏറ്റവും മികച്ച കാര്യത്തിൽ ഉറച്ചു നിൽക്കണം. അല്ലാതെ ചായക്കപ്പിൽ ബിയർ കുടിക്കുന്ന ഇരട്ടത്താപ്പ് ചെയ്യരുത്’-എംപി ട്വീറ്റ് ചെയ്തു. സുഹൃത്തായ മാദ്ധ്യമപ്രവർത്തകയുടെ വിവാഹത്തിനാണ് രാഹുൽ നേപ്പാളിൽ പോയതെന്ന് കോൺഗ്രസ് നേരത്തെ പ്രതികരിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MAHUA MOITRA, TWEET, NEPAL, RAHUL GANDHI, SOCIAL MEDIA VIRAL VIDEO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.