SignIn
Kerala Kaumudi Online
Wednesday, 10 August 2022 1.53 AM IST

കരഞ്ഞുകൊണ്ട് സുരേഷ് ഗോപിയെ വിളിച്ച് മകന്റെ അസുഖ വിവരം പറഞ്ഞു; ഫോൺ വച്ച ശേഷം നടന്ന അത്ഭുതത്തെക്കുറിച്ച് മണിയൻ പിള്ള രാജു

maniyan-pilla-raju

ഒരുപാട് പേരെ സഹായിക്കുന്നയാളാണ് സുരേഷ് ഗോപി. അത്തരത്തിൽ തന്റെ മകൻ ഇന്ന് ജീവനോടെയിരിക്കാൻ കാരണം സുരേഷ് ഗോപിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ മണിയൻ പിള്ള രാജു.

താരസംഘടനയായ 'അമ്മ' സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപിക്ക് സ്വാഗതം പറഞ്ഞുകൊണ്ടുള്ള പ്രസംഗത്തിലായിരുന്നു മണിയൻ പിള്ള രാജുവിന്റെ വെളിപ്പെടുത്തൽ. ഒരു വർഷം മുൻപത്തെ അനുഭവമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

ഗുജറാത്തിലെ വിദൂരമായ സ്ഥലത്തെ എണ്ണക്കമ്പനിയിൽ ജോലി ചെയ്യുന്ന മകൻ സച്ചിൻ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായി. ഗുജറാത്തിൽ നിന്ന് സന്ദേശം വന്നപ്പോൾ സഹായത്തിനായി ആരെ ബന്ധപ്പെടുമെന്ന് അറിയില്ലായിരുന്നു. പെട്ടെന്ന് സുരേഷ് ഗോപിയെ ഓർമ വന്നു. കരച്ചിലോടെ ഞാൻ സുരേഷിനെ വിളിച്ച് കാര്യം പറഞ്ഞു. വിശദാംശങ്ങൾ ചോദിച്ച ശേഷം അദ്ദേഹം ഫോൺ വച്ചു. പിന്നെ നടന്നതെല്ലാം അത്ഭുതമായിരുന്നുവെന്ന് മണിയൻ പിള്ള രാജു പറഞ്ഞു.

സുരേഷ് ഗോപി അവിടെയുള്ള നാല് എംപിമാരെയാണ് ബന്ധപ്പെട്ടത്. അത്യാധുനിക സൗകര്യമുള്ള അംബുലൻസെത്തി. അഞ്ച് മണിക്കൂർ കൊണ്ടാണ് അവർ രാജ്‌കോട്ടിലെ ആശുപത്രിയിലെത്തിച്ചതെന്ന് മണിയൻ പിള്ള രാജു പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MANIYAN PILLA RAJU, SURESH GOPI, AMMA, COVID 19
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.