SignIn
Kerala Kaumudi Online
Thursday, 25 April 2024 7.54 PM IST

മോദി പ്രശംസിച്ച ടാൻസാനിയൻ ടിക് ടോക് താരത്തിന് നേരെ അജ്ഞാതാക്രമണം; കൈയ്ക്കും കാലിനും സാരമായ പരിക്ക്

modi-kili-paul

ഡോഡോമ:സമൂഹമാദ്ധ്യമങ്ങളിൽ പ്രശസ്തനായ ടാൻസാനിയൻ ടിക് ടോക് താരം കിലി പോളിന് നേരെ ആക്രമണം. അജ്ഞാതരായ അഞ്ച് പേർ ചേർന്ന് വടിയും കത്തിയുമുപയോഗിച്ച് തന്നെ മർദിച്ചതായി കിലി തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. വലതു കൈവിരലുകൾക്കും കാലിലും പരിക്കേറ്റിട്ടുണ്ട്, ശരീരത്തിൽ തുന്നലുകളുമുണ്ട്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും കിലി പറഞ്ഞു.

സഹോദരി നീമയ്ക്കൊപ്പം കിലി പോൾ ചെയ്യുന്ന വീഡിയോകളെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ടാൻസാനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പോളിനെ പ്രശംസിച്ചിരുന്നു. കിലി പോളിന്റെ സഹോദരിയെ കുറിച്ചും സംസാരിച്ച മോദി വിവിധ ഭാഷകളിൽ പ്രശസ്തമായ ഇന്ത്യൻ ഗാനങ്ങൾ വീഡിയോയായി ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിൽ മാത്രം മൂന്നര ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് കിലി പോളിനുള്ളത്.

A post shared by Kili Paul (@kili_paul)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, KILI PAUL, MODI, PRIME MINISTER, TIKTOK, REELS, INSTAGRAM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.