തിരുവനന്തപുരം: എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രം വന്ദേഭാരത് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കെ, കെ-റെയിൽ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് കെ. മുരളീധരൻ എം.പി.
എം.പിമാർ വികസനം അട്ടിമറിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ നിലപാട് അപമാനകരമാണ്. സർക്കാരിന്റെ തെറ്റുകൾ ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം എം.പിമാർക്കില്ല. മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റും ആവശ്യമില്ല.
എയിംസ്, സഹകരണസ്ഥാപനങ്ങളെ ആർ.ബി.ഐ പരിധിയിൽ കൊണ്ടുവരാനുള്ള ശ്രമം, ഹിന്ദുസ്ഥാൻ ലാറ്റക്സ് ഏറ്റെടുക്കൽ തുടങ്ങി പൊതുവിഷയങ്ങളിൽ യോജിക്കുമ്പോഴും എതിർക്കേണ്ടവയെ എതിർക്കുമെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |