തിരക്കഥാകൃത്തുക്കളും താരങ്ങളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണിക്കൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന വെടിക്കെട്ട്കൊച്ചിയിൽ ആരംഭിച്ചു. ചിത്രത്തിൽ നായകൻമാരും ബിബിനും വിഷ്ണുവുമാണ്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ വിജയ ചിത്രങ്ങൾക്ക് രചന നിർവഹിച്ച് ശ്രദ്ധേയരായവരാണ് ബിബിൻ ജോർജും വിഷ്ണു ഉണ്ണിക്കൃഷ്ണനും.ഇരുന്നൂറോളം പുതുമുഖ താരങ്ങൾ വെടിക്കെട്ടിൽ അണിനിരക്കുന്നുണ്ട്. പുതുമുഖങ്ങളായ ഐശ്യര്യ അനിൽകുമാർ, ശ്രദ്ധ ജോസഫ് എന്നിവരാണ് നായികമാർ.ബാദുഷ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പറിന്റെയും ബാനറിൽ എൻ. എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്നു. ജോൺകുട്ടിയാണ് ചിത്രസംയോജനം . ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ, ജിതിൻ ദേവസി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ എന്നിവർ ചേർന്നാണ്. പശ്ചാത്തല സംഗീതം- ജേക് സ് ബിജോയ്, പി.ആർ.ഒ പി. ശിവപ്രസാദ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |