തൃശൂർ: ശ്രീരാമകൃഷ്ണമഠത്തിന്റെ ആഭിമുഖ്യത്തിൽ പ്രബുദ്ധകേരളം മാസികയും വിവേകാനന്ദ യൂത്ത് ഗ്രൂപ്പും ചേർന്ന് ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി സ്വാമി വിവേകാനന്ദന്റെ ജീവിതത്തെയും സന്ദേശത്തെയും ആധാരമാക്കി ഓൺലൈൻ മത്സരം നടത്തുന്നു. കോളേജ് വിദ്യാർത്ഥികളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15,000, 7,000, 4,000 രൂപയും ഹൈസ്കൂൾ, ഹയർ സെക്കൻഡറികളിൽ 10,000, 5,000, 3,000 രൂപയും സമ്മാനം നൽകും. പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. രജിസ്ട്രേഷന് https://rkmthrissur.org/vivekayanam.അവസാന തിയതി മേയ് 8.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |