കൊച്ചി: കൊച്ചി മെട്രോയിൽ കിയോസ്കുകളുടെയും ഓഫീസ് സ്ഥലത്തിന്റെയും ലേലം ആരംഭിച്ചു. ആദ്യദിനം വൈറ്റില മെട്രോസ്റ്റേഷനിലും കുന്നറപാർക്കിലുമാണ് ലേലം നടന്നത്. വൈറ്റിലയിൽ ആകെയുണ്ടായിരുന്ന മൂന്നു ഓഫീസ് സ്പേസുകളും രണ്ട് കിയോസ്കുകളിൽ ഒന്നും കുന്നറപാർക്കിലെ രണ്ട് കിയോസ്കുകളും ലേലത്തിൽ പോയി. 84 കിയോസ്കുകൾ തുടങ്ങാനും 28 ഓഫീസുകൾ തുറക്കാനുമുള്ള സൗകര്യങ്ങളാണ് 17 സ്റ്റേഷനുകളിലായി സജ്ജമാക്കിയിരിക്കുന്നത്. ലേലം വരും ദിവസങ്ങളിലും തുടരും. ഇന്ന് ആലുവ മെട്രോ സ്റ്റേഷനിൽ ലേല രജിസ്ട്രേഷൻ രാവിലെ 9.30 മുതൽ 10.30 വരെയാണ്. കമ്പനിപ്പടി സ്റ്റേഷനിൽ ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്നു വരെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |