കൊച്ചി: കായൽ സമ്മേളന സ്മാരക സമിതിയുടെ 2022ലെ മഹാത്മാ അയ്യങ്കാളി പുരസ്കാരത്തിന് ആഴക്കടൽ മത്സ്യബന്ധന ഗവേഷണ കപ്പലിൽ ക്യാപ്റ്റനാകുന്ന ഇന്ത്യയിലെ ആദ്യ എസ്.സി വനിത കെ.കെ.ഹരിത അർഹയായി. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം എട്ടിന് ഉച്ചയ്ക്ക് രണ്ടിന് ചിൽഡ്രൻസ് പാർക്ക് തിയേറ്ററിൽ നടക്കുന്ന കായൽ സമ്മേളനത്തിന്റെ 109-ാം വാർഷികത്തിൽ സംസ്ഥാന പട്ടികജാതി വികസന ഡയറക്ടർ എം.ജി.രാജമാണിക്യം സമ്മാനിക്കും. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ വി.പി. അയ്യപ്പൻ, പി.യു. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |