തിരുവനന്തപുരം: പി.ജി ആയുർവേദ കോഴ്സുകളിലേക്ക് പ്രവേശനത്തിനുളള അവസാന തീയതി നീട്ടിയതിനാൽ വിവിധ കോളേജുകളിലെ ഒഴിവുകളിൽ പ്രത്യേക അലോട്ട്മെന്റിലൂടെ പ്രവേശനം നേടാം. പ്രവേശന പരീക്ഷ കമ്മീഷണറുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായി അതത് കോളേജ് അധികൃതർ നടത്തുന്ന പ്രവേശന നടപടികളിൽ പങ്കെടുക്കാം. വിദ്യാർത്ഥികൾ മേയ് 17ന് ഉച്ചയ്ക്ക് 2നകം അതത് കോളേജുമായി ബന്ധപ്പെടണം. ഫോൺ: 0471 2525300.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |